
എന്റെ ആത്മാവില്‍ അവന്റെ നാളും
കൊളുത്തി വച്ചത് ആരാണെന്നെനിക്കറിയില്ല.
ഞാനാദ്യമായി അവനെ കാണുമ്പോള്‍
നനഞ്ഞ പീലികള്‍ തിങ്ങിയ കണ്ണുകളില്‍
നിറയെ എന്റെ സ്വപ്‌നങ്ങളുടെ തിരയുണ്ടായിരുന്നു,
അവന്റെ മിഴികളില്‍ എന്റെ മോഹങ്ങള്‍
നിരത്തി വച്ചത് എനിക്ക് വായിക്കാന്‍ കഴിയുമായിരുന്നു അവന്റെ ചുണ്ടുകളില്‍ എന്റെ പേര്
അവന്റെ നെഞ്ചില്‍ എന്റെ മുഖം.
ദൈവത്തിനു മാത്രം കാണാന്‍ കഴിയുന്ന
ശിരോലിഖിതത്തില്‍ അവന്റെ പേരിനൊപ്പം
എന്റെ പേരും നാളും എഴുതപ്പെട്ടത്
ഞങ്ങള്‍ ഒരുമിച്ചാണ് കണ്ടുപിടിച്ചത്.....
Credits : Facebook
No comments:
Post a Comment