Monday, December 24, 2012
Thursday, July 26, 2012
Wednesday, July 25, 2012
Thursday, April 5, 2012
വഴുതി പോയ പ്രണയം ....
നീ എന്നെ സ്നേഹിച്ചപ്പോള്‍ അത് വെറുമൊരു സൗഹൃദമായിരുന്നു ....!!..
പക്ഷെ നീ എന്നെ വിട്ടു പോകുന്നു എന്ന് ഞാന്‍ അറിയാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ നിന്നെ സ്നേഹിക്കാന്‍ തുടങ്ങി ...!!.
വിരല്‍ തുമ്പില്‍ നിന്നും വഴുതി പോയ പ്രണയം ....
പിന്നെ കുറെ ഓര്‍മ്മകള്‍... ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും വെറുതെ ഉള്ള കാത്തിരിപ്പു..
നഷ്ടബോധത്തിന്റെ വേദനയില്‍ ചാലിച്ച ഓര്‍മ്മകളും ദ്രവിച്ചു തീരാനായ മനസ്സുമായി ഞാന്‍ ഇന്നും കാത്തിരിക്കുന്നു.................................ഒരിക്കലും നീ വരില്ലെന്ന് അറിയാമെങ്കിലും .......
Wednesday, April 4, 2012
കണ്ണുനീര്
Last night , I was thinking of Y0U,
0ne tear rolled out,
I asked why are You out?
Tear said there is someone so beautiful in Y0UR eyes,
Now there is no place for me...!! ♥ ♥
Tuesday, March 20, 2012
പ്രണയതിന്റെ സമ്മാനം
പ്രണയത്തിന്റെ സമ്മാനം ഒരു താജ് മഹല്‍ ആണെങ്കില്‍;
അതെനിക്ക് വേണ്ടാ.........
ഒരു ഉസ്താദ് ഈസയുടെയും രക്തക്കറ പുരണ്ടാതാവരുത് എന്റെ പ്രണയം.
പ്രണയത്തിന് സമ്മാനം പനിനീര് പൂവെങ്കില്‍;
അതെനിക്ക് വേണ്ട ........
രണ്ടു ദിനം കൊണ്ടു വാടുന്ന സൌന്ദര്യമല്ല എന്റെ പ്രണയം.
പ്രണയത്തിന് സമ്മാനം ഒരു യാത്രയെങ്കില്‍;
അതെനിക്ക് വേണ്ട .......
ഓര്‍മകളുടെ ചെപ്പിലടക്കാനുള്ളതല്ല എന്റെ പ്രണയം.
പ്രണയത്തിന് സമ്മാനം വാക്കുകളെങ്കില്‍;
അതും വേണ്ട ....എനിക്ക്-
നിമിഷം തോറും അര്‍ഥങ്ങള്‍ മാറുന്ന അവയെപ്പോലെ അസ്ഥിരമല്ല എന്റെ പ്രണയം.
പിന്നെ എന്താണ് ആ സമ്മാനം????
മായാത്ത പുഞ്ചിരി;
തിളക്കം മങ്ങാത്ത നയനങ്ങള്‍;
പിന്നെ ഇടറാത്ത മനസ്സ്....
അത്ര മാത്രം....♥
Credits : facebook
ഞാനും അവനും
എന്റെ ആത്മാവില്‍ അവന്റെ നാളും
കൊളുത്തി വച്ചത് ആരാണെന്നെനിക്കറിയില്ല.
ഞാനാദ്യമായി അവനെ കാണുമ്പോള്‍
നനഞ്ഞ പീലികള്‍ തിങ്ങിയ കണ്ണുകളില്‍
നിറയെ എന്റെ സ്വപ്നങ്ങളുടെ തിരയുണ്ടായിരുന്നു,
അവന്റെ മിഴികളില്‍ എന്റെ മോഹങ്ങള്‍
നിരത്തി വച്ചത് എനിക്ക് വായിക്കാന്‍ കഴിയുമായിരുന്നു അവന്റെ ചുണ്ടുകളില്‍ എന്റെ പേര്
അവന്റെ നെഞ്ചില്‍ എന്റെ മുഖം.
ദൈവത്തിനു മാത്രം കാണാന്‍ കഴിയുന്ന
ശിരോലിഖിതത്തില്‍ അവന്റെ പേരിനൊപ്പം
എന്റെ പേരും നാളും എഴുതപ്പെട്ടത്
ഞങ്ങള്‍ ഒരുമിച്ചാണ് കണ്ടുപിടിച്ചത്.....
Credits : Facebook
Monday, March 19, 2012
ഒരു പ്രണയ ഗാനം
- ഒരു പ്രണയ ഗാനം
വാസന്തം വയല്‍ പൂവോടു ചെയ്തതുപോലെ ........................
എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടു ..... നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാന്‍ താഴെ കാണുന്ന ലിങ്ക്ല് ക്ലിക്ക് ചെയുക.
എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടു ..... നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാന്‍ താഴെ കാണുന്ന ലിങ്ക്ല് ക്ലിക്ക് ചെയുക.
Thursday, March 1, 2012
മനസ്സില്പ്രണയം സൂക്ഷിക്കുന്നവര്‍ക്കായി
നാളെയുടെ പുലരിയില്‍ വാക്ക് കൊണ്ടു
നിനക്കെന്നെ അകറ്റാം...
പക്ഷെ രാവില്‍ മനസ് കൊണ്ടു നീ
എന്റെ ചാരെയാവും...
നിനക്കുമെനിക്കുമിടയില്‍ ദൈവം തീര്‍ത്ത
എന്തോ ബന്ധമുണ്ട്...
എത്ര മുറിച്ചാലും രണ്ടാവാത്ത ഒന്ന്...
കാലം പോലും വെറുതെ നോക്കി നില്ക്കുന്നു..
നമ്മള് കാലത്തെയും അതിജീവിച്ചവര്‍..
പ്രണയവും സ്നേഹവും കൊണ്ടു ശക്തരായവര്‍...
നീയെനിക്കെന്നുമെന്റെ സ്വന്തം...
Friday, February 24, 2012
വേര്‍പാട്
കാലം നമ്മളെ പരസ്പരം പരിചയ പെടുത്തി ... അതിലൂടെ നമ്മള് പരസ്പരം അറിഞ്ഞു , മനസിലാക്കി...അടുത്തു.. സുഹൃത്തുക്കള്‍ ആയി...സൗഹൃദം പങ്കുവെച്ചു.....
എന്നാല്‍ നാം മനസിലാക്കേണ്ടി ഇരിക്കുന്നു , എത്ര നാള് ...??എത്ര നാള് നമ്മള് ഒരുമിച്ചുണ്ടാകുമെന്ന്...?
പിരിയും ഒരു നാള് , നമ്മള് എല്ലാവരും... പിരിയണം.. !! , അകലണം...!! അത് കാലത്തി൯റെ തീരുമാനം...
ആ വെര്പാടി൯റെ ദു:ഖത്തില്‍ നാം ഓര്‍ക്കും എന്തിന് നാം ഇത്രയും അടുത്തുവെന്ന്...മനസിലാക്കി
ഇതൊക്കെ ജീവിതത്തി൯റെ ഒരു ഭാഗം ആണെന്ന് വിശ്വസിക്കുമ്പോഴും , ആ വേര്‍പാടി൯റെ സങ്കടം ഓര്‍ത്തുപോകുകയാണ്...
" കഴിയുമോ അന്ന് , നമുക്ക് അത് സഹിക്കാന്‍..??"
എങ്കിലും നാളെയുടെ ജീവിതത്തില്‍ ഓര്‍ക്കാനും ഓര്‍മിച്ചെടുക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും ഇന്ന് നമ്മള് ജീവിക്കുന്നു... സുഹൃത്തുക്കളായി... സൗഹൃദ നിമിഷങ്ങളുമായി...
""പിരിയേണ്ടി വരുന്ന സൗഹൃദം ""
!!! ജീവിതത്തിലെ മാറ്റാന്‍ കഴിയാത്ത , എറ്റവും സുന്ദരവും ആത്മാര്‍ത്തവും ആയ മനസി൯റെ വേദന...!!!!!!
Subscribe to:
Posts (Atom)