Tuesday, March 20, 2012

പ്രണയതിന്റെ സമ്മാനം


പ്രണയത്തിന്റെ സമ്മാനം ഒരു താജ് മഹല്‍ ആണെങ്കില്‍;
അതെനിക്ക് വേണ്ടാ.........
ഒരു ഉസ്താദ് ഈസയുടെയും രക്തക്കറ പുരണ്ടാതാവരുത് എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം പനിനീര്‍ പൂവെങ്കില്‍;
അതെനിക്ക് വേണ്ട ........
രണ്ടു ദിനം കൊണ്ടു വാടുന്ന സൌന്ദര്യമല്ല എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം ഒരു യാത്രയെങ്കില്‍;
അതെനിക്ക് വേണ്ട .......
ഓര്‍മകളുടെ ചെപ്പിലടക്കാനുള്ളതല്ല എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം വാക്കുകളെങ്കില്‍;
അതും വേണ്ട ....എനിക്ക്-
നിമിഷം തോറും അര്‍ഥങ്ങള്‍ മാറുന്ന അവയെപ്പോലെ അസ്ഥിരമല്ല എന്റെ പ്രണയം.
പിന്നെ എന്താണ് ആ സമ്മാനം????
മായാത്ത പുഞ്ചിരി;
തിളക്കം മങ്ങാത്ത നയനങ്ങള്‍;
പിന്നെ ഇടറാത്ത മനസ്സ്....
അത്ര മാത്രം....♥

Credits : facebook

ഞാനും അവനും










എന്റെ ആത്മാവില്‍ അവന്റെ നാളും
കൊളുത്തി വച്ചത്‌ ആരാണെന്നെനിക്കറിയില്ല.
ഞാനാദ്യമായി അവനെ കാണുമ്പോള്‍
നനഞ്ഞ പീലികള്‍ തിങ്ങിയ കണ്ണുകളില്‍
നിറയെ എന്റെ സ്വപ്‌നങ്ങളുടെ തിരയുണ്ടായിരുന്നു,
അവന്റെ മിഴികളില്‍ എന്റെ മോഹങ്ങള്‍
നിരത്തി വച്ചത്‌ എനിക്ക് വായിക്കാന്‍ കഴിയുമായിരുന്നു അവന്റെ ചുണ്ടുകളില്‍ എന്റെ പേര്‌
അവന്റെ നെഞ്ചില്‍ എന്റെ മുഖം.

ദൈവത്തിനു മാത്രം കാണാന്‍ കഴിയുന്ന
ശിരോലിഖിതത്തില്‍ അവന്റെ പേരിനൊപ്പം
എന്റെ പേരും നാളും എഴുതപ്പെട്ടത്‌
ഞങ്ങള്‍ ഒരുമിച്ചാണ്‌ കണ്ടുപിടിച്ചത്‌.....

Credits : Facebook


Monday, March 19, 2012

ഒരു പ്രണയ ഗാനം


  • ഒരു പ്രണയ ഗാനം

വാസന്തം വയല്‍ പൂവോടു ചെയ്തതുപോലെ ........................

എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടു ..... നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാന്‍ താഴെ കാണുന്ന ലിങ്ക്ല്‍ ക്ലിക്ക് ചെയുക.

CLICK HERE


നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു...





Thursday, March 1, 2012

മനസ്സില്പ്രണയം സൂക്ഷിക്കുന്നവര്ക്കായി


നാളെയുടെ പുലരിയില്‍ വാക്ക് കൊണ്ടു
നിനക്കെന്നെ അകറ്റാം...
പക്ഷെ രാവില്‍ മനസ് കൊണ്ടു നീ
എന്‍റെ ചാരെയാവും...
നിനക്കുമെനിക്കുമിടയില്‍ ദൈവം തീര്‍ത്ത
എന്തോ ബന്ധമുണ്ട്...
എത്ര മുറിച്ചാലും രണ്ടാവാത്ത ഒന്ന്...
കാലം പോലും വെറുതെ നോക്കി നില്‍ക്കുന്നു..
നമ്മള്‍ കാലത്തെയും അതിജീവിച്ചവര്‍..
പ്രണയവും സ്നേഹവും കൊണ്ടു ശക്തരായവര്‍...
നീയെനിക്കെന്നുമെന്റെ സ്വന്തം...