Thursday, March 1, 2012

മനസ്സില്പ്രണയം സൂക്ഷിക്കുന്നവര്ക്കായി


നാളെയുടെ പുലരിയില്‍ വാക്ക് കൊണ്ടു
നിനക്കെന്നെ അകറ്റാം...
പക്ഷെ രാവില്‍ മനസ് കൊണ്ടു നീ
എന്‍റെ ചാരെയാവും...
നിനക്കുമെനിക്കുമിടയില്‍ ദൈവം തീര്‍ത്ത
എന്തോ ബന്ധമുണ്ട്...
എത്ര മുറിച്ചാലും രണ്ടാവാത്ത ഒന്ന്...
കാലം പോലും വെറുതെ നോക്കി നില്‍ക്കുന്നു..
നമ്മള്‍ കാലത്തെയും അതിജീവിച്ചവര്‍..
പ്രണയവും സ്നേഹവും കൊണ്ടു ശക്തരായവര്‍...
നീയെനിക്കെന്നുമെന്റെ സ്വന്തം...

No comments:

Post a Comment